റഷ്യന്‍ മാധ്യമങ്ങളിലൂടെ ഷ്രോഡര്‍ മോസ്കോയിലുണ്ടെന്ന് അറിഞ്ഞ ഉടന്‍ പുടിന്‍ അദ്ദേഹത്തെ തന്റെ വസതിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് ക്രെംലിന്‍ അറിയിച്ചു.
ഉക്രെയ്നില്‍ കനത്ത ആഘാതം
പുടിന്റെ പിറന്നാള്‍ ദിവസമായ ബുധനാഴ്ച ഉക്രെയ്നിലെ പ്രിലുതുവിനു നേരെ ഉണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ നാല് കുട്ടികളടക്കം പന്ത്രണ്ടിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ വ്യാഴാഴ്ച ക്രാമാടോര്‍ക്കിലുണ്ടായ ബസ് ആക്രമണത്തില്‍ കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ക്രൂരമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി പ്രതികരിച്ചു.
റഷ്യന്‍ സന്ദര്‍ശനത്തിന് പിന്നില്‍?
റഷ്യന്‍ റീട്ടെയില്‍ ശൃംഖലയായ 'ഹൈപ്പര്‍ ഗ്ളോബസ്' (ഏഹീയൗെ) കമ്പനിയുടെ ബോര്‍ഡ് അംഗമായി നിയമിതനായതിനെ തുടര്‍ന്നാണ് ഷ്രോഡര്‍ മോസ്കോയിലെത്തിയത്. യുദ്ധം ആരംഭിച്ച ശേഷം മിക്ക പടിഞ്ഞാറന്‍ കമ്പനികളും റഷ്യ വിട്ടുപോയെങ്കിലും ഗ്ളോബസ് അവിടെ പ്രവര്‍ത്തനം തുടരുന്നുണ്ട്. കമ്പനി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഷ്രോഡര്‍, അടച്ചിട്ട മുറിയില്‍ നടന്ന ബോര്‍ഡ് യോഗത്തിലും പങ്കെടുത്തു.
1998 മുതല്‍ 2005 വരെ ജര്‍മ്മനിയുടെ ചാന്‍സലര്‍ ആയിരുന്ന എസ്.പി.ഡി (ടജഉ) പാര്‍ട്ടി നേതാവ് ഗേര്‍ഹാര്‍ഡ് ഷ്രോഡര്‍, പുടിനുമായുള്ള ദീര്‍ഘകാല സൗഹൃദത്തിന്റെയും റഷ്യന്‍ ഊര്‍ജ്ജ കമ്പനികളിലെ ബന്ധങ്ങളുടെയും പേരില്‍ മുന്‍പും കനത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ്. ഉക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടയിലുള്ള ഈ സന്ദര്‍ശനം ജര്‍മ്മനിയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Comments: